October 02, 2011



ടീച്ചര്‍മാരുടെ ടീച്ചര്‍മാര്‍ കൂലിടീച്ചര്‍മാര്‍



സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വെറും നാല് സര്‍ക്കാര്‍ ബി.എഡ്. കോളേജുകളും പിന്നെ പതിനേഴ്‌ എയിടെഡ് കോളേജുകളും ഇന്ന് കേരളത്തില്‍ നിലവിലുണ്ട്. അവര്‍ക്ക് മാത്രമേ യു.ജി.സി. നിര്‍ദേശിച്ചിട്ടുള്ള സേവന-വേതന വ്യവസ്ഥകള്‍ ലഭിക്കുന്നുള്ളൂ. ബാക്കി തൊണ്ണൂറു ശതമാനത്തിനു മേല്‍ അധ്യാപകരും പ്രിന്‍സിപ്പല്‍മാരും സ്വാകാര്യ-സ്വാശ്രയ കോളേജുകളില്‍ ആണ് ജോലി ചെയ്യുന്നത്. യു.ജി.സി. എന്ന മഹത് സ്ഥാപനം വെറും പത്ത് ശതമാനം അധ്യാപകര്‍ക്ക് പ്രയോജനം ചെയ്യുന്നുള്ളൂ . അതില്‍ എണ്‍പത് ശതമാനം പോസ്റ്റുകളും പണം കൊടുത്ത് എയിഡഡ്  ജോലി വാങ്ങാന്‍ കഴിയുന്ന പ്രബലരായ വ്യക്തികള്‍ കൊണ്ട് പോകും. നികുതിദായകന്റെ പണം മിക്കവാറും ഇത്തരം പണവും സ്വാധീനവും ഉള്ളവര്‍ കൊണ്ട് പോവുന്നു.



മേല്‍പ്പറഞ്ഞ നാല് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി പ്രതീക്ഷിച്ച് ആരെങ്കിലും ഇരിക്കുകയാണെങ്കില്‍ അതും വിഡ്ഢിത്തരം. കാരണം, ഈ പോസ്റ്റുകളും സര്‍ക്കാരില്‍ സ്ഥിരം ജോലി ചെയ്യുന്ന അധ്യാപകര്‍ തങ്ങളുടെ സ്വാധീനമുപയോഗിച്ച് കയ്യടക്കി വച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ കീഴിലുള്ള അധ്യാപക-പരിശീലനസ്ഥാപനങ്ങളില്‍ അധ്യാപകരെ നിയമിക്കുമ്പോള്‍ രണ്ടു റാങ്ക് ലിസ്റ്റുകള്‍ (സര്‍ക്കാരില്‍ ജോലി ചെയ്യുന്നവര്‍ക്ക് ക്യാറ്റഗറി -I എന്ന ലിസ്റ്റും അല്ലാത്തവര്‍ക്ക് ക്യാറ്റഗറി-II എന്ന ലിസ്റ്റും) ഉണ്ടാക്കുകയും അവയില്‍ ആദ്യത്തേതില്‍ ഉദ്യോഗാര്‍ഥികള്‍ ഇല്ലെങ്കില്‍ മാത്രം രണ്ടാമത്തെ ലിസ്റ്റില്‍ നിന്നും നിയമനം നടത്തുകയും ചെയ്യുന്ന രീതിയാണ് നിലവില്‍ ഉള്ളത്. ഇത്തരം ഒരു നിയമം അധ്യാപകപരിശീലന കോളേജുകളില്‍ അധ്യാപകരെ എടുക്കുമ്പോള്‍ മാത്രമേ ഉള്ളൂ. സമാന തസ്തികയില്‍ പെട്ട മറ്റു വിഷയങ്ങളില്‍ (കെമിസ്ട്രി, ഹിസ്റ്ററി തുടങ്ങിയ) അധ്യാപകരെ നിയമിക്കുമ്പോള്‍ ഇത്തരം നിയമം ഒന്നും ഇല്ല എന്നും ശ്രദ്ധേയമാണ്. യു.ജി.സി.യും എന്‍.സി.ടി.യും ഒന്നും നിഷ്ക്കര്‍ഷിക്കാത്ത ഈ നിയമം 'ബൈ  ട്രാന്‍സ്ഫര്‍' എന്ന ഓമന പേരില്‍ അറിയപ്പെടുന്നു. സര്‍ക്കാരില്‍ തന്നെയുള്ള ചില പ്രബല ശക്തികള്‍ പണ്ടെങ്ങോ അടിച്ചെടുത്ത ഒരു നിയമം.



ഇങ്ങനെ ഒരു നിയമം ഉണ്ടാക്കി വച്ചത് അധ്യാപന പരിശീലനം തൊഴില്‍മേഖലയായി തിരഞ്ഞെടുത്ത, യോഗ്യതയുള്ള ഉദ്യോഗാര്‍ധികളുടെ വയറ്റത്തടിക്കുകയാണ് ചെയ്തത്. കോളേജിയെറ്റ് എജ്യൂകേഷന്‍ വകുപ്പാണെങ്കില്‍  ട്രെയിനിംഗ് കോളേജുകളിലെ തസ്തികകള്‍ ഒറ്റയടിക്ക് പി.എസ.സിക്ക് അറിയിക്കുകയും ചെയ്യാറില്ല. ഘട്ടം ഘട്ടമായി തസ്തികകള്‍ പി.എസ്.സിയെ അറിയിച്ചു അപേക്ഷ ക്ഷണിക്കുമ്പോള്‍ ക്യാറ്റഗറി ഒന്നില്‍ തന്നെ (സര്‍കാരില്‍ ജോലി ചെയ്യുന്ന ഉദ്യോഗാരധിക്ക്) ജോലി കിട്ടും. ബാക്കി പൊതുലിസ്റ്റില്‍ ഉദ്യോഗാരധിക്ക് കിട്ടാന്‍ പോസ്റ്റ്‌ ഒന്നും റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ടാവില്ല.




വിദ്യാഭ്യാസ വകുപ്പുകളും സര്‍ക്കാരുകളും അധ്യാപക പരിശീലനം ഒരു പാഴ്വേല എന്ന മട്ടിലാണ് കണക്കാക്കുന്നത്. അധ്യാപക പരിശീലനം മികച്ചതല്ലെങ്കില്‍ അത് സ്കൂള്‍ ടീച്ചര്‍മാരുടെ നിലവാരതകര്‍ച്ചക്ക് കാരണമാവും. ഈ നാട്ടിലെ കുട്ടികള്‍ക്ക് ഒരിക്കലും ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കാന്‍ നല്ല പരിശീലനം ലഭിക്കാത്ത അധ്യാപകര്‍ക്ക് സാധിക്കില്ല. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുവാന്‍ ആദ്യം ചെയ്യേണ്ടത് അധ്യാപകരുടെ ഈറ്റില്ലമായ അധ്യാപക പരിശീലന കേന്ദ്രങ്ങള്‍ മെച്ചപ്പെടുത്തുകയാണ്. എന്നാല്‍ ഇന്നത് 'അധ്യാപക പരിശീലന കച്ചവട' കേന്ദ്രങ്ങള്‍ ആയി മാറിയിരിക്കുന്നു. അധ്യാപക പരിശീലകര്‍, അഥവാ ടീച്ചര്‍മാരുടെ ടീച്ചര്‍മാര്‍, ഈ സ്ഥാപനങ്ങളിലെ കൂലിഅധ്യാപകരും.

മൊത്തം ഇരുനൂറ്റി മുപ്പതോളം കോളേജുകളില്‍ ആയി  ഇരുപത്തിമുവായിരത്തിലധികം അധ്യാപക വിദ്യാര്‍ഥികള്‍ കേരളത്തിലെ ബി.എഡ് കോളേജുകളില്‍ നിന്നും ഓരോ വര്‍ഷവും പഠിച്ച്‌ ഇറങ്ങുന്നു. ഏകദേശം രണ്ടായിരത്തി മുന്നൂറു ‌‌അധ്യാപകര്‍ ഈ കോളേജുകളില്‍ ജോലി ചെയ്യുന്നുണ്ട്. എന്‍.സി.ടി.ഇ. നിഷ്ക്കര്‍ശിച്ച യോഗ്യത ഉള്ളവരാണ് മിക്കവരും. കേരളത്തില്‍ തൊണ്ണൂറു ശതമാനവും സ്വകാര്യ-സ്വാശ്രയ കോളേജുകള്‍ ആണ്.

യു. ജി. സി. സ്കെയിലില്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് ഇടയ്ക്കിടെ ഡി.എ. യും ഇങ്ക്രിമെന്റും ഉണ്ടാവുമ്പോള്‍ സ്വാശ്രയ-സ്വകാര്യ അധ്യാപക പരിശീലകര്‍ക്ക് ഇതൊന്നും ഇല്ല. വാര്‍ഷിക വര്‍ധനവായി നൂറോ ഇരുനൂറോ രൂപ കൂട്ടികൊടുത്താലായി. അസുഖം വന്നാലോ മറ്റോ ലീവ് എടുത്താല്‍ തിരിച്ചു ചെല്ലുമ്പോള്‍ ജോലി ഉണ്ടാവില്ല. പ്രസവത്തിനു പോയി വന്നാലും അങ്ങിനെ തന്നെ. മനുഷ്യാവകാശം എന്ന പദം സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും പിന്നെ പണവും സ്വാധീനവും ഉള്ള എയിടെഡ് സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കും മാത്രം.



2001-ല്‍ എന്‍.സി.ടി.ഇ.യുടെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ സ്കെയിലില്‍ അടിസ്ഥാന ശമ്പളം ആയിരുന്ന എണ്ണായിരം രൂപ ആക്കിയ ശമ്പളം അധികമൊന്നും ഇതുവരെ കൂട്ടിയിട്ടില്ല ആര്‍ക്കും. എന്‍.സി.ടി.ഇ. യും മടുത്തു പോയ മട്ടാണ്. അവരും ഇപ്പോള്‍ മിണ്ടുന്നില്ല. യോഗ്യതയുള്ള ടീച്ചര്‍മാര്‍ക്ക് അവരായിരുന്നു ഒരു രക്ഷ.

സ്ഥിരജോലിയുള്ള അധ്യാപകരെ നിയമിക്കുന്ന കോളേജുകള്‍ക്ക് മാത്രമേ അംഗീകാരം കൊടുക്കുകയുള്ളൂ എന്ന് പറയുന്ന എന്‍.സി.ടി.ഇ.യുടെ കണ്ണില്‍ പൊടിയിടാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ സ്ഥിരം ജോലിക്കുള്ള ഉത്തരവ് എന്ന മട്ടില്‍ നിയമ സാധുത ഉണ്ടോ എന്ന് പറയാന്‍ പറ്റാത്ത നിയമന ഉത്തരവുകള്‍ അവരുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് കൊടുക്കുന്നു. അത് എന്‍.സി.ടി.ഇ. കണ്ണുമടച്ച് വിശ്വസിക്കുന്നു. അംഗീകാരം കൊടുക്കുന്നു. എന്നുവച്ച് പിരിച്ചു വിടാതെ ഇരിക്കാന്‍ ഉള്ള നിയമ പ്രാബല്യമുള്ള സ്ഥിരജോലി ഒന്നും അല്ല അത്. വെറും കണ്ണില്‍ പൊടിയിടല്‍.

എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരെ അപേക്ഷിച്ച് കുറച്ചു കൂടി മെച്ചപ്പെട്ട സാഹചര്യം ഉള്ള യൂണിവേര്‍സിറ്റി ട്രെയിനിംഗ് സെന്ററുകളിലെ അധ്യാപകര്‍ കരാര്‍ അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത് എന്നതു കൊണ്ട് ഈ ട്രെയിനിംഗ് സെന്ററുകള്‍ക്ക് അംഗീകാരം കൊടുക്കാന്‍ എന്‍.സി.ടി.ഇ. ക്ക് മടി. യുണിവേര്‍സിറ്റി നേരിട്ട് നടത്തുന്ന സ്ഥാപനങ്ങളില്‍ എങ്കിലും സര്‍ക്കാര്‍ സ്കയിലില്‍ ശമ്പളം കൊടുക്കാന്‍ തയ്യാര്‍ ആവുന്നില്ല. അധ്യാപകര്‍ക്ക് കുറഞ്ഞ ശമ്പളം കൊടുക്കുന്നതില്‍ നിന്നും ഉണ്ടാവുന്ന ലാഭമാണ് എല്ലാ അധ്യാപക പരിശീലന കേന്ദ്രങ്ങളുടെയും ലാഭം. സ്വകാര്യ ജാതി-മത എയിഡഡ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് സര്‍ക്കാര്‍ സേവന-വേതന വ്യവസ്ഥ അനുവദിക്കാന്‍ പണം ഉണ്ടെങ്കിലും യുണിവേര്‍സിറ്റി നേരിട്ട് നടത്തുന്ന സ്ഥാപനങ്ങളില്‍ അധ്യാപകര്‍ക്ക് അത് കൊടുക്കാന്‍ വയ്യ. ഇതാണ് സ്ഥിതി.



പിന്നെ അധ്യാപക പരിശീലന കേന്ദ്രങ്ങളുടെ പ്രാധാന്യം സര്‍ക്കാരിന്റെ വിദ്യാഭ്യാസ ബുദ്ധിജീവികള്‍ക്ക് ബോധ്യമായിട്ടും ഇല്ല. രണ്ടായിരത്തിലധികം വരുന്ന അധ്യാപക പരിശീലകരെ പുതിയ പാഠൃപദ്ധതികള്‍ സ്കൂളില്‍ നടപ്പാക്കുമ്പോള്‍ അതിന്റെ പരിശീലനവുമായി ബന്ധപ്പെടുത്താനോ ഒന്നും സര്‍ക്കാര്‍ ശ്രദ്ധിക്കാറില്ല. എന്നാല്‍ ബി. എഡ് കോഴ്സിന്റെ പരീക്ഷാ പേപ്പര്‍ നോക്കാന്‍ സ്വകാര്യ-സ്വാശ്രയ ബി.എഡ് കോളേജ് ടീച്ചര്‍മാരെ സര്‍ക്കാരിന് ആവശ്യമുണ്ട്. വിശ്വാസമുണ്ട്. അല്ലെങ്കില്‍ പിന്നെ ഇരുനൂറിലേറെ കോളേജുകളിലെ ഉത്തര കടലാസുകള്‍ ആര് നോക്കും? പരീക്ഷകളുടെ മേല്‍നോട്ടത്തിനും ഇവരെ വിളിക്കും. പി.എസ്‌.സിയും ഈ സ്വകാര്യ -സ്വാശ്രയ കോളേജുകളിലെ അധ്യാപകരുടെ യോഗ്യത അംഗീകരിച്ചിട്ടുണ്ട്. എന്‍. സി.ടി.യും അംഗീകരിച്ചതാണല്ലോ അവരുടെ യോഗ്യതകള്‍. എന്നാല്‍ സര്‍ക്കാര്‍ ബി.എഡ് കോളേജുകളില്‍ അധ്യാപകരെ എടുക്കുവാന്‍ തുടങ്ങുമ്പോള്‍ മാത്രം ഇവര്‍ക്ക്‌ അസ്പര്‍ശ്യത കല്‍പ്പിക്കുന്നു. സര്‍ക്കാരില്‍ ജോലി ഉള്ളവര്‍ കഴിഞ്ഞു ബാക്കി ഉണ്ടെങ്കില്‍ മതി സ്വകാര്യ-സ്വാശ്രയ കോളേജ് അധ്യാപകര്‍ക്ക്  എന്നാണ് സ്ഥിതി. കേരളത്തില്‍ അധ്യാപക പരിശീലനം നടക്കണമെങ്കില്‍ ഇവര്‍ വേണം. എന്നാല്‍ അവരുടെ ശമ്പളമോ സേവന വ്യവസ്ഥയോ ഒന്നും അന്വേഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് സമയമില്ല. ഒരു തരം ആധുനിക ജന്മിത്തം പാലിക്കപ്പെടുകയാണിവിടെ.

അധ്യാപക പരിശീലനത്തിനെ ലഘൂകരിച്ച് കാണുന്നത് അധ്യാപകരുടെ നിലവാരത്തിനെ ബാധിക്കുകയും സ്കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ലക്ഷ്യത്തിനെ പിറകോട്ടു വലിക്കുകയും ചെയ്യ











No comments: