October 02, 2011

അധ്യാപക പരിശീലകര്‍ക്ക് കേരളം രക്ഷയില്ല

കേരളത്തില്‍ വെറും നാല് ഗവണ്മെന്റ് ബി.എഡ് കോളേജുകള്‍ മാത്രമാണ് ഉള്ളത്. അവിടെ ജോലി കിട്ടിയാലേ സര്‍ക്കാര്‍ ശമ്പളവും സേവന വേതന വ്യവസ്ഥയും കിട്ടുകയുള്ളൂ. എന്നാല്‍ അവിടെ ജോലി കിട്ടുക അത്ര എളുപ്പം അല്ല. കാരണം പി.എസ്‌. സി. നടത്തുന്ന നിയമനത്തില്‍ ആദ്യം സര്‍കാരില്‍ തന്നെ ജോലി ചെയ്യുന്നവര്‍ക്കെ കൊടുക്കൂ. അവരാരും ഇല്ല എങ്കില്‍ മാത്രമേ ജനറല്‍ ഉദ്യോഗാര്‍ഥികളെ പരിഗണിക്കൂ. അങ്ങിനെ ഉണ്ടാവുക എളുപ്പം അല്ല.

പിന്നെ പതിനേഴു എയിടെഡ് കോളേജുകള്‍ ഉണ്ട്. അവിടെ ജാതി, മതം, പണം, സ്വാധീനം ഇതെല്ലം ഉള്ളവര്‍ക്കെ ജോലി കിട്ടൂ. സര്‍ക്കാര്‍ തന്നെയാണ് ഇവിടെയും ശമ്പളം കൊടുക്കുന്നത്. ടാക്സ് അടക്കുന്നവന്റെ പണം കൊണ്ട് ജാതി മത ഗ്രൂപ്പുകളെ സഹായിക്കുകയാണ് സര്‍കാരിന്റെ പണി.

ഇനി ഇരുന്നൂറോളം സ്വകാര്യ- സ്വാശ്രയ ടീച്ചര്‍ എജ്യൂകേശന്‍ കോളേജുകള്‍ ഉണ്ട്. അവിടെ പന്ത്രണ്ട് പതിനഞ്ചു ആയിരം രൂപ മൊത്തമായി നല്‍കും. വേറെ പെന്‍ഷനോ മെഡിക്കല്‍ എന്നിവ ഒന്നും നല്‍കില്ല. ജോലി സ്ഥിരതയും ഇല്ല.

ഭൂരിപക്ഷം ടീച്ചര്‍ മാറും പെണ്ണുങ്ങള്‍ ആണ്. ടീച്ചര്‍ എജ്യൂകേശന്‍ കൊല്ലെജുകളിലും ടീച്ചര്‍ മാര്‍ സ്ത്രീകള്‍ തന്നെ. സമരം ഒന്നും ഇല്ല. വേറെ ഗതിയില്ലാത്തവരെ ഇവിടെ വരൂ. ശമ്പളം കൂട്ടി ചോദിക്കാന്‍ പോലും ധൈര്യം ഇല്ല. ചോദിച്ചാല്‍ ജോലി പോകും എന്നത് മറ്റൊരു കാര്യം.
സ്വകാര്യ-സ്വാശ്രയ കോളേജുകളില്‍ ടീച്ചര്‍ മാര്‍ക്ക് കുറഞ്ഞ ശമ്പളം കൊടുത്താണ് ലാഭം ഉണ്ടാക്കുന്നത്. സ്ത്രീകള്‍ ആയതു കൊണ്ട് കൂടുതല്‍ സൌകര്യമാണ്.

ടീച്ചര്‍ മാര്‍ക്ക് പരിശീലനം കൊടുക്കുന്ന സ്ഥാപനങ്ങള്‍  ഇത്തരം കച്ചവട സ്ഥാപനങ്ങള്‍ ആയി മാറുന്നതില്‍ ആര്‍ക്കും പരാതിയില്ല. ഇവിടെ പഠിച്ചിറങ്ങുന്ന ടീച്ചര്‍മാര്‍ വിവരമില്ലാത്തവരായാലും അത്ഭുതം ഇല്ല. അതൊന്നും സര്‍കാരിന്റെ ബാധ്യതയല്ല എന്നാണ് സര്‍കാരിന്റെ നിലപാട്. പിന്നെ എം.എ. ബേബി എന്നാ ഒരു വിദ്യാഭ്യാസ മന്ത്രിക്ക് ഉള്ഘാടനങ്ങള്‍ കഴിഞ്ഞിട്ട് വേണ്ടേ മറ്റു കാര്യങ്ങള്‍?

യു. ജി.സി. യോഗ്യത ഉള്ള ബി. എഡ്. കോളേജ് അധ്യാപകര്‍ യു.ജി. സി സ്കെയിലില്‍ ശമ്പളം വാങ്ങാന്‍ സാധ്യത ഇല്ല. വെറും പത്തു ശതമാനം അധ്യാപകര്‍ക്കെ അത് ലഭിക്കുകയുള്ളൂ. അതില്‍ തന്നെ എട്ടു ശതമാനം അധ്യാപകരും പണവും സ്വാധീനവും ഉപയോഗിച്ച് ആയിടെദ് കോളേജുകളില്‍ കിട്ടുന്നവരും. യു. ജി. സി എന്നാ സ്ഥാപനം നിര്ത്തലാകേണ്ട സമയം ആയി.
ബി.എഡ്. കോളേജ് അധ്യാപകരെ ഒന്നിലും തൊടീക്കില്ല സര്‍ക്കാര്‍. ടീച്ചര്‍ മാരുടെ ഇന്‍ സര്‍വീസ് പരിശീലനതിനോന്നും ഇവരെ വിളിക്കില്ല. എന്നാല്‍ ഇവര്‍ ഇടുന്ന മാര്‍ക്കില്‍ സര്കാരിനും യൂനിവേഴ്സിട്ടിക്കും വിശ്വാസമാണ്. ഇവര്‍ ബി.എഡ്. കോഴ്സിന്റെ പരീക്ഷ സൂപ്പര്‍ വൈസര്‍മാരായും പേപ്പര്‍ നോക്കുന്നവരായും ഒക്കെ സര്‍കാരിന്റെ പണി ഏറ്റെടുക്കും.
അധ്യാപക പരിശീലന രംഗം ഉധരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

No comments: