October 02, 2011

ഇവര്‍ക്കൊക്കെ വല്ല കൂലി പണിക്കും പോയ്ക്കൂടെ?



കേരളത്തില്‍ ബി.എഡ്. കോളേജുകളില്‍ തൊണ്ണൂറു ശതമാനം അധ്യാപകരും കൂലി പണിക്കര്‍ക്ക് കിട്ടുന്ന വേതനം പോലും ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. പിന്നെ എന്തിനാണ് ബി.എഡ് പഠിക്കാന്‍ കുട്ടികള്‍ വന്നിരിക്കുന്നത്? പഠിച്ചു ഇറങ്ങിയാല്‍ തൊഴില്‍ കിട്ടും. പക്ഷെ എങ്ങിനെ ഉള്ള തൊഴില്‍? കൂലി പണിക്കു കൊടുക്കുന്ന കൂലി പോലും ഇല്ലാത്ത തൊഴില്‍. അല്ലെങ്കില്‍ ഐടെഡ് സ്ഥാപനങ്ങളില്‍ ജോലി കിട്ടാന്‍ കോഴ കൊടുക്കാന്‍ ഉണ്ടാകണം. പിന്നെ ചുരുക്കം ചില ഭാഗ്യവന്മാര്‍ക്കും ഭാഗ്യവതികള്‍ക്കും സര്‍കാര്‍ സ്കൂളുകളില്‍ ജോലി കിട്ടും.


ശരിയായ വേതനം കൊടുത്തു വേണം അധ്യാപകരെ നിയോഗിക്കാന്‍. അപ്പോള്‍ മാത്രമേ ആ തൊഴിലിനു അന്തസ്സ് ലഭിക്കൂ. അതൊരു തൊഴില്‍ ആയി മാറൂ. അധ്യാപകര്‍ക്ക് തുച്ചമായ വേതനം കൊടുത്തു സ്ഥാപനങ്ങള്‍ നടത്തുന്നത് കൊണ്ട് സമൂഹത്തിനു ഒരു ഗുണവും ഉണ്ടാവില്ല. പഠിച്ചിറങ്ങുന്ന വിദ്യര്ധികള്‍ക്ക് നല്ല അധ്യാപക ജോലി ലഭിക്കണം എങ്കില്‍ അധ്യാപകരുടെ ശമ്പളം ന്യായമായതായിരിക്കണം

No comments: