September 08, 2012

പത്ത് ശതമാനം അധ്യാപകര്‍ കവര്‍ന്നെടുത്ത അധ്യാപക-പരിശീലന രംഗം



കേരളത്തിലെ തൊണ്ണൂറു ശതമാനം ബി എഡ് കോളേജ് അധ്യാപകരും NCTE   അംഗീകൃതമായ സ്വകാര്യ / സ്വാശ്രയ  ബി എഡ് കോളേജുകളില്‍ ആണ് പഠിപ്പിക്കുന്നത്‌. ഇവരില്‍ ഭൂരിപക്ഷം പേര്‍ക്കും UGC നിര്‍ദേശിച്ച യോഗ്യത (UGC-NET) ഉള്ളവര്‍ ആണ്  . പലര്‍ക്കും  വിദ്യാഭ്യാസത്തില്‍ ഡോക്ടരേട്ടും ഉണ്ട്. പത്തും ഇരുപതും വര്‍ഷമായി ഈ മേഖലയില്‍ ജോലി ചെയ്യുന്നവരാണ് പലരും. കുറഞ്ഞ വേതനം, ജോലി സ്ഥിരത ഇല്ലായ്ക, ആനുകൂല്യങ്ങളൊന്നും ഇല്ലായ്ക തുടങ്ങിയ പ്രധാന പ്രശ്നങ്ങള്‍ക്കുപരിയായി താഴെ പറയുന്ന പ്രശ്നങ്ങളും അവര്‍ അഭിമുഖീകരിക്കുന്നു. 

സര്‍ക്കാര്‍ ബി എഡ് കോളേജിലെ അധ്യാപക നിയമനത്തില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍  ജോലി ചെയ്യുന്നവരെ മുഴുവനായും  പരിഗണിച്ചതിന് ശേഷം ബാക്കി ഒഴിവുവന്നാല്‍ മാത്രമേ പൊതു ഉദ്യോഗാര്‍ഥികള്‍ക്ക്   അവസരം നല്‍കുന്നുള്ളൂ. അതുമൂലം   സ്വകാര്യ/സ്വാശ്രയ കോളേജുകളിലെ എല്ലയോജ്യതകളും പ്രവര്‍ത്തിപരിചയവും  ഉള്ള പൊതു  ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം  നിഷേധിക്കപ്പെടുന്നു. അതിനാല്‍ സര്‍ക്കാര്‍ ബി എഡ് കോളേജുകളില്‍ അധ്യാപക നിയമനത്തില്‍ കാറ്റഗറി I,II, എന്നീ രണ്ടു ലിസ്റ്റുകളും ഇടുന്നത് നിര്‍ത്തലാക്കി  പ്രസ്തുത തസ്തികകള്‍ മുഴുവന്‍ പൊതു  ഉദ്യോഗാര്‍ഥികള്‍ക്ക്  തുറന്നു കൊടുത്ത് ഈ കടുത്ത അന്യായം പരിഹരിക്കണം 

NCTE  അംഗീകൃത സ്വകാര്യ/സ്വാശ്രയ കോളേജുകളിലെ പ്രവര്‍ത്തിപരിചയം സര്‍ക്കാര്‍ / എയിടെഡ്  കോളേജുകളിലെ അധ്യാപക നിയമനത്തിന്, PSC യോ, യൂണിവേഴ്സിറ്റിയോ പ്രവൃത്തി പരിചയമായി ഇന്ന്  കണക്കാക്കുന്നില്ല. അതിനാല്‍ NCTE  അംഗീകൃത  സ്വകാര്യ/സ്വാശ്രയ കോളേജുകളിലെ യോഗ്യതകളുള്ള അധ്യാപകരുടെ  പ്രവര്‍ത്തിപരിചയം   സര്‍ക്കാര്‍/  എയിടെഡ്  കോളേജുകളിലെ പ്രവൃത്തിപരിചയത്തിനു   തുല്യമായി പരിഗണിക്കേണ്ടതാണ് 

ഇതുമൂലം സംസ്ഥാനത്തിലെ ലക്ഷക്കണക്കിന്‌ (ബഹു ഭൂരിപക്ഷവും)  ബി എഡ് കാരെ  പഠിപ്പിച്ച സ്വകാര്യ / സ്വാശ്രയ  കോളേജുകളിലെ അധ്യാപകര്‍ക്ക് നീതി ലഭിക്കുന്നതാണ്.


No comments: