August 31, 2012

അവഗണിക്കപ്പെട്ട അധ്യാപകപരിശീലന രംഗം



അധ്യാപക പരിശീലന കോളേജുകള്‍ എന്നാല്‍ മാനേജുമെന്റുകള്‍ക്ക് പൈസ ഉണ്ടാക്കാന്‍ ഉള്ള സ്ഥാപനങ്ങള്‍ എന്ന പോലെയാണ് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും സമീപനം. എന്നാല്‍ അധ്യാപകരെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ഈ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ രംഗത്തിനെ കാര്യമായി സ്വാധീനിക്കാന്‍ കഴിയുമെന്ന കാര്യം അധികമാരുടെയും ചിന്താവിഷയം ആയിട്ടില്ല. എന്‍ .സി.ടി.ഇ. എന്ന സ്ഥാപനം അധ്യാപക പരിശീലന രംഗത്തിന്റെ നിലവാരം നിലനിറുത്തുവാന്‍ ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ് എന്നതൊഴിച്ചാല്‍ കേന്ദ്രസര്‍ക്കാരും ഈ രംഗത്തിന്റെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുവാന്‍ മെനക്കെട്ടതായി തോന്നുന്നില്ല.

കേരളത്തില്‍ ഇന്ന് ഇരുന്നൂറ്റി ഇരുപതോ അതില്‍ കൂടുതലോ ബി.എഡ് കോളേജുകള്‍ നിലവിലുണ്ട്. അതില്‍ തൊണ്ണൂറു ശതമാനവും സ്വകാര്യ-സ്വാശ്രയ മാനേജുമെന്റുകള്‍ നടത്തുന്നവയാണ്. വെറും നാല് കോളേജുകള്‍ മാത്രമേ സര്‍ക്കാര്‍ സ്ഥാപങ്ങള്‍ ആയിട്ടുള്ളൂ. പതിനേഴോളം കോളേജുകള്‍ എയിടെഡ് കോളേജുകള്‍ ആണ്. ഈ പത്ത് ശതമാനം കോളേജുകളിലെ അധ്യാപകര്‍ക്ക് യൂ. ജി. സി. പ്രകാരം ഉള്ള ശമ്പളവും, പെന്‍ഷന്‍ തുടങ്ങിയ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കുമ്പോള്‍ ബാക്കി തൊണ്ണൂറു ശതമാനം കോളേജ് അധ്യാപരും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരോ എപ്പോള്‍ വേണമെങ്കിലും പിരിച്ചു വിടപ്പെടാവുന്ന വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരോ ആണ്. മാസം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടക്ക് ഒരു തുകയാണ് കോളേജുകള്‍ ഇവര്‍ക്ക് നല്‍കുന്നത്. മറ്റു ആനുകൂല്യങ്ങള്‍ ഒന്നും ഇല്ല. ഇവരെല്ലാം തന്നെ കുടുംബത്തിലെ മറ്റു അംഗങ്ങളെ ആശ്രയിച്ചാണ് ജീവിക്കുന്നത്.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അവിടെ പഠിപ്പിക്കുന്ന അധ്യാപകര്‍ മികച്ചവര്‍ ആകണം എന്നതാണ്. നല്ല അധ്യാപകര്‍ ഉണ്ടെങ്കില്‍ സ്കൂളിന്റെ നിലവാരം തന്നെ മെച്ചപ്പെടും. വിദ്യാര്‍ഥികളുടെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്നവര്‍ എന്ന നിലയില്‍ അധ്യാപകര്‍ക്കുള്ള പങ്ക് വളരെ വലുതാണ്‌. നമ്മള്‍ ജീവിതാവസാനം വരെ ഓര്‍മയില്‍ സൂക്ഷിക്കുന്ന വ്യക്തികള്‍ ആണ് സ്കൂളില്‍ നമ്മളെ പഠിപ്പിച്ച അധ്യാപകര്‍ . ഈ അധ്യാപകരുടെ ഈറ്റില്ലം അന്ന് പറയാവുന്ന സ്ഥാപനമാണ്‌ ബി.എഡ് കോളേജ്. അവിടെ നിന്നും ലഭിച്ച പരിശീലനവും ആത്മബലവും എല്ലാ കാലത്തും അവരുടെ മനസ്സില്‍ ഉണ്ടാവും.

ബി.എഡ് കോളേജ് അധ്യാപകര്‍ അഥവാ അധ്യാപക പരിശീലകര്‍ വിദ്യാഭ്യാസത്തില്‍ ഉന്നത ബിരുദങ്ങള്‍ ഉള്ളവരും യൂ.ജി.സി., എന്‍ സി. ടി. ഇ. എന്നിവ കൂടാതെ സര്‍ക്കാരുകള്‍ അംഗീകരിച്ച യോഗ്യതകള്‍ കൂടി ഉള്ളവരാണ്. സയന്‍സ്, ആര്‍ട്സ്, കൊമേഴ്സ്‌ എന്നിവയില്‍ ബിരുദാനന്തര ബിരുദവും അതിനു പുറമേ വിദ്യാഭ്യാസത്തില്‍ ബിരുദാനന്തര ബിരുദവും ഇവര്‍ക്ക് നിശ്ചയമായും ഉണ്ടാവേണ്ടതുണ്ട്. കൂടാതെ യൂ.ജി.സി ലെക്ചര്‍ഷിപ്പ് (നെറ്റ്) പരീക്ഷയും പാസായിരിക്കണം. വിദ്യാഭ്യാസത്തില്‍ ഡോക്ടറേറ്റ്‌ ഉള്ളവരും കുറവല്ല.


എന്തൊക്കെയാണ് വിദ്യാഭ്യാസപരിശീലന രംഗത്തിനെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ ? കാലാഹരണപ്പെട്ട പാഠൃ പദ്ധതി, കാലോചിതമായി പരിഷ്ക്കരിക്കാത്ത ടെക്സ്റ്റ് ബുക്കുകള്‍ ,  അധ്യാപകരുടെ കുറഞ്ഞ സേവന-വേതന വ്യവസ്ഥ, ഇവയെല്ലാം ആണ് പ്രധാനപ്പെട്ട കാരണങ്ങള്‍. ഉപജീവനത്തിനുള്ള വരുമാനം പോലും ശമ്പളമായി ലഭിക്കാത്ത അധ്യാപക പരിശീലന രംഗത്തേക്ക് വരാന്‍ ആരും തയ്യാറാകുന്നില്ല. പുരുഷന്മാര്‍ പത്ത് ശതമാനം പോലും ഈ രംഗത്തില്‍ ഇല്ല. തൊണ്ണൂറു ശതമാനവും സ്ത്രീകള്‍ ആണ് അധ്യാപക പരിശീലകര്‍. സ്ത്രീകള്‍ക്ക് പുരുഷന്മാരെ പോലെ മറ്റു സംസ്ഥാനങ്ങളിലേക്ക് ജോലി തേടി പോകാന്‍ എളുപ്പമല്ല. ഭര്‍ത്താവിന്റെ വരുമാനം ആശ്രയിച്ചാണ് ഇവരെല്ലാം തന്നെ ജോലി ചെയ്യുന്നത്. മലയാളത്തില്‍ 



No comments: