November 12, 2011

ബി.എഡ് കച്ചവടം. യൂണിവേഴ്സിറ്റികള്‍ ആധുനിക മോതലാളിമാര്‍ !!


 യൂണിവേഴ്സിറ്റികള്‍  ആധുനിക മോതലാളിമാര്‍ !! സ്വകാര്യ മോതലളിമാര്‍ക്ക് അധ്യാപകരെ ചൂഷണം ചെയ്തു ലാഭം ഉണ്ടാക്കാന്‍ സഹായിക്കുന്ന ബുദ്ധികേന്ദ്രങ്ങള്‍!!
ഗുരുക്കന്മാരുടെ ഗുരുക്കന്മാര്‍ എന്നാല്‍ ബി.എഡ് കോളേജ് അധ്യാപകര്‍. അവരോ കൂലി തൊഴിലാളികള്‍. യൂണിവേഴ്സിറ്റികളുടെയും സ്വകാര്യ മോതലളിമാരുടെയും മതസ്ഥാപനങ്ങളുടെയും കൂടെ ജോലി ചെയ്യുന്ന അധ്യാപക തൊഴിലാളികള്‍ 
വിദ്യാഭ്യാസ കച്ചവടം എന്നാലെന്ത്? വിദ്യാഭ്യാസം വില്‍ക്കുക..കോഴി കച്ചവടം പോലെ... ലക്‌ഷ്യം ലാഭം മാത്രം.
ബി.എഡ് കോളേജുകള്‍ നടത്തിയാല്‍ മതി. ഗുരുക്കന്മാരെ പഠിപ്പിക്കുന്ന ഗുരുക്കന്മാരെ തുച്ചമായ കൂലിക്ക് കിട്ടാനുണ്ട്.
അവര്‍ക്ക് ശമ്പള വര്ധനവോ, ഡി.എ ഒന്നും കൊടുക്കേണ്ട.. എന്തെങ്കിലും കുറച്ചു കൊടുത്താല്‍ മതി..
പവിത്രത എന്നാ വാക്കിന്റെ അര്‍ഥം അറിയില്ല. ഗുരുത്വാകര്‍ഷണം എന്നാല്‍ എന്തെന്ന് അറിയാം, ഗുരുത്തം എന്നാല്‍ എന്താണ് എന്നറിയില്ല.

അല്ലെങ്കിലും ഗുരുകുല സമ്പ്രദായം ഒക്കെ കഴിഞ്ഞില്ലേ മാഷെ എന്നാകും മറുപടി.
പണ്ട് വിദ്യ കിട്ടാന്‍ അത്ര എളുപ്പം അല്ലായിരുന്നു. ഗുരുവിനെ തേടി അലയണം, പറയുന്നതെന്തും ദക്ഷിണ വയ്ക്കണം, ബ്രാഹ്മണ അല്ലെങ്കില്‍ ക്ഷത്രിയ കുലത്തില്‍ ജനിച്ചിരിക്കണം..അങ്ങിനെ പല കടമ്പകള്‍ കടന്നാലേ ഗുരുവിനെ കിട്ടൂ..

ഇന്നോ?
ഗുരുക്കന്മാര്‍ ശിഷ്യരെ തേടി അവരുടെ പിറകെ നടക്കുന്നു. പൈസ തരൂ, പഠിപ്പിച്ചു തരാം. ഏറ്റവും പൈസ കിട്ടുന്ന, ജോലി കിട്ടുന്ന തൊഴില്‍ പഠിപ്പിക്കാന്‍ കൂടുതല്‍ പൈസ..
ഇനി ഗുരുക്കന്മാര്‍ അങ്ങിനെ ചെന്നാല്‍ ഒന്നും ശിഷ്യരെ കിട്ടില്ല. ഏതെങ്കിലും മൊതലാളീടെ കൂടെ കൂടണം. മൊതലാളിക്കു   മാത്രമേ സ്ഥാപനം തുടങ്ങാന്‍ പൈസ ഉള്ളൂ. അവര്‍ക്ക് മാത്രമേ അംഗീകാരം കിട്ടൂ.. അപ്പൊ ഗുരുക്കന്മാരുടെ നില പരുങ്ങലില്‍ ആയി. മൊതലാളി ശിഷ്യര്‍ തരുന്ന പൈസ മുഴുവന്‍ അടിച്ചു മാറ്റും. എന്തെങ്കിലും കുറച്ചു ഗുരുവിനും കൊടുക്കും.
ഗുരുക്കന്മാര്‍ക്ക് കഷ്ടകാലമാണ്.. പ്രത്യേകിച്ചും പൈസ ഇല്ലാത്ത ഗുരുക്കന്മാര്‍ക്ക്. എയിടെഡ് കോളേജില്‍ പൈസ കൊടുത്താല്‍ സര്‍ക്കാര്‍ ശമ്പളം കിട്ടും. പെന്‍ഷനും കിട്ടും. വേണമെങ്കില്‍ രാഷ്ട്രീയത്തിലും ചേരാം. സര്‍ക്കാര്‍ കോളേജില്‍ പടിപ്പിക്കുന്നതിനെക്കാള്‍ സുഖം..ന്യൂന പക്ഷക്കാര്‍ക്ക് കുറെ കോളേജുകള്‍ ഉണ്ട്. അവര് പള്ളീം രാഷ്ട്രീയോം ഒക്കെ ആയി ഖജനാവിന്റെ പങ്കു പറ്റും.അതിനുള്ള സാമര്‍ത്ഥ്യം അവര്‍ക്കുണ്ട്. അവരുടെ കൂടെ കൂടിയാല്‍ ചിലപ്പോ നല്ലൊരു ഗുരു ജോലി തരാവും..
തൊണ്ണൂറു ശതമാനം ഗുരുക്കന്മാരും ഇപ്പൊ ഗുരുക്കികള്‍ ആണ്.. സ്ത്രീകള്‍..ഉന്നത വിദ്യാഭ്യാസം സ്ത്രീകള്‍ക്ക് കിട്ടി തുടങ്ങീട്ടു കാലം കുറെ ആയി. ഗള്‍ഫില്‍ ഒന്നും പോകാന്‍ പറ്റില്ലാലോ..സ്ത്രീയായി പോയില്ലേ.. എന്നാല്‍ വീട്ടില്‍ ഇരിക്കാനും പറ്റില്ല. എന്തെങ്കിലും ജോലി കിട്ടിയാലേ ഇന്നത്തെ കാലത്ത് ജീവിക്കാന്‍ പറ്റൂ..അപ്പൊ ഗുരു പണി തന്നെ ഉള്ളൂ.. അല്ലെങ്കില്‍ പിന്നെ സ്ത്രീകള്‍ മിക്കവരും നഗരം ശുചിയാക്കുന്ന പണിയില്‍ ആണ്... അതൊക്കെ സ്ത്രീകളുടെ പണിയാണല്ലോ പണ്ടേ..

ഗള്‍ഫില്‍ പോകാന്‍ പറ്റാത്ത ഉന്നത വിദ്യാഭ്യാസം ഉള്ള സ്ത്രീകള്‍ ഇഷ്ടം പോലെ.. മോതലാളിമാര്‍ക്ക് വിദ്യ കച്ചോടം പൊടി പൊടിക്കാം... കുറച്ചു ശമ്പളം കൊടുത്താല്‍ മതി..പെണ്ണുങ്ങള്‍ അല്ലെ..പിന്നെ ഇവറ്റകള്‍ക്ക് യൂണിയനും ഇല്ല..എത്ര വേണമെങ്കിലും കിട്ടും..പെന്‍ഷനും മെടിക്കളും ഒന്നും കൊടുക്കണ്ട. കഴുതകളെ പോലെ എന്തും ചെയ്തോളും..പിന്നെ ഇവറ്റകളെ മേക്കാന്‍ ഒരു സെക്ഷന്‍ ആപ്പീസറെ വച്ചാല്‍ മതി.. പണ്ട് പ്രിന്‍സിപ്പല്‍ ആയിരുന്നു സ്ഥാപനത്തിന്റെ തലവന്‍. ഇന്ന് ക്ലാര്‍ക്കന്മാര്‍ മതി. ഗുരുക്കന്മാര്‍ തെണ്ടി പരിഷകളെ മേക്കാന്‍ ഇവരെ പറ്റൂ..ഇപ്പൊ അങ്ങിനെയ
വിദ്യാഭ്യാസ കച്ചവടം എന്നാല്‍ അധ്യാപകരെ ചൂഷണം ചെയ്തു മുതല്‍ ഉണ്ടാക്കുന്ന കച്ചവടം എന്ന് വേണം മനസ്സിലാക്കാന്‍ 

No comments: