November 28, 2011

"അച്ഛാ, ഹാര്‍ട്ടിന്റെ വലിപ്പം എത്രയ"

എട്ടാം ക്ലാസില്‍ പഠിക്കുന്ന മോള്‍ ചോദിക്കുന്നു: "അച്ഛാ, ഹാര്‍ട്ടിന്റെ വലിപ്പം എത്രയ". സൂക്കേട്‌ മനസ്സിലായി എനിക്ക്. ഏതോ ജെനെറല്‍ നോലെട്ജ് പരീക്ഷ കഴിഞ്ഞു വരികയാണ്‌. ചോദ്യം സെറ്റ് ചെയ്ത പൊട്ടന്‍ മാഷിന്റെ ബുദ്ധിയില്‍ ഉദിച്ച ചോദ്യമാണിത്; മാഷ് ഏതോ ബുക്കോ ഇന്റര്‍നെറ്റ്‌ ഓ നോക്കി കണ്ടെടുത്തതാവാം. എന്തിനാണ് എട്ടാം ക്ലാസിലെ കുട്ടി ഹാര്‍ട്ടിന്റെ വലിപ്പം അറിയുന്നത് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല. അതിനു ഉത്തരം എഴുതാത്ത കുട്ടി വിചാരിക്കുന്നത് അവള്‍ അത് പടിക്കഞ്ഞത് എന്തോ അവളുടെ കുറവാണു എന്നാണു. ഞാന്‍ പറഞ്ഞു: 'മോളെ, ജെനറല്‍ നോലെട്ജ് പടിക്കലെ; സമയം വേസ്റ്റ് ആക്കല്ലേ; അത് സമുദ്രം പോലെ കിടക്കുന്ന വിഷയം ആണ്; കര കാണാ കടല്‍. ആര്‍ക്കും എല്ലാ വിവരവും സ്വന്തം ആക്കാന്‍ പറ്റില്ല. ജെനറല്‍ നോലെട്ജ് എന്ന് വിളിച്ചു ഓരോരോ ചോദ്യങ്ങള്‍ എറിയുന്ന വിദ്വാന്‍ കുട്ടികളെ പറ്റിക്കുകയാണ്. ഇതൊക്കെ പഠിച്ചു അവര്‍ക്ക് ജോലി ഒന്നും കിട്ടാന്‍ പോകുന്നില്ല ഭാവിയില്‍. ജീവിതത്തിനു ആവശ്യമാ എന്തെങ്കിലും പഠിക്കാന്‍ ഉള്ള നേരത്ത് വേണ്ടാത്ത അറിവുകള്‍ കുത്തി കയറ്റാന്‍ ആണ് ചില കപട ബുദ്ധി ജീവികള്‍ ശ്രമിക്കുന്നത്. സമയം വിലപെട്ടതാണ്.

ജെനറല്‍ നോലെട്ജ് എന്ന് പറയുന്നത് സീരിയല്‍ കാണുന്നതിനെ കാളും കുട്ടികള്‍ക്ക് ദ്രോഹം ചെയ്യുന്ന ഒന്നാണ്. ഐ.യെ.എസ എഴുതാന്‍ പോകുന്നെങ്കില്‍ നോക്കിക്കൊള്ളൂ..എന്നാലും എന്തെങ്കിലും ഒരു ന്യായമായ വിവര മേഖലയില്‍ മാത്രമേ സമയം ചിലവഴിക്കാവൂ. ക്വിസ് മാസ്റ്റര്‍ എന്ന ദുഷ്ട ബുദ്ധി കുട്ടികള്‍ക്കായി ഒരുക്കി വച്ചിരിക്കുന്ന സമയം കൊള്ളിക്കു പിറകില്‍ പോവരുത്. ജെനറല്‍ നോലെട്ജ് എന്നതിനും വേണം ഒരു അതിര്‍ വരമ്പ്. ഒരു കരികുലം. എന്തും ചോദിച്ചു കുട്ടികളെ ബുദ്ധി മുട്ടിക്കുന്നത് എന്തിനാണ്. നിങ്ങളുടെ 'വിവരം' പ്രകടിപ്പിക്കാനോ? അതോ സാടിസ്സമോ?

No comments: