യൂനിവേഴ്സിറ്റിയില്‍ രണ്ടു തരം അധ്യാപകര്‍ ജോലി ചെയ്യുന്നു. ഒന്ന് സ്ഥിരം ജോലി കൊടുത്തിട്ടുള്ള, യൂ.ജി.സി. സേവന വേതനങ്ങള്‍ ഒക്കെ ഉള്ള ജന്മി അധ്യാപകര്‍. മറ്റത് അടിയാളന്മാരും. ആധുനിക ജന്മിത്തം യൂണിവേഴ്സിറ്റി പോലെ ഉള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളും അംഗീകരിച്ചു കഴിഞ്ഞു. പഴയ കാലത്തേ ജന്മിത്തത്തില്‍ നിന്നും വലിയ വ്യത്യാസം ഒന്നും ഇല്ല ഇന്നത്തെ ജന്മിത്തതിനും.
കോണ്‍ട്രാക്റ്റ് അധ്യാപകര്‍ക്ക് :
-- ജന്മി അധ്യാപകരെക്കാള്‍ അഞ്ചിലൊന്ന് ശമ്പളം
-- ജോലി എപ്പോള്‍ വേണമെങ്കിലും പോവാം. പ്രസവാവധിക്ക് പോയാലും തിരിച്ചു കയറാന്‍ പറ്റിയെന്നു വരില്ല. അസുഖം വല്ലതും വന്നു കിടപ്പിലായാല്‍ ജോലി പോയി എന്ന് പറഞ്ഞാല്‍ മതി. മരുന്ന് വാങ്ങാന്‍ പൈസ പോലും യൂണിവേഴ്സിറ്റി കൊടുക്കില്ല. അതൊക്കെ സ്ഥിരം അധ്യാപകര്‍ക്ക് മാത്രം..
-- കൂലി കൂടുതല്‍ ചോദിച്ചാല്‍ ജോലി പോവും. സര്‍ക്കാര്‍ സ്കൂളുകളില്‍ 'പഠിപ്പിച്ചു' മടുത്തിരിക്കുന്ന ഒരുപാട് അധ്യാപകരുണ്ട്, ടെപ്യൂട്ടെഷനില്‍ കയറാന്‍ തക്കം പാര്‍ത്ത് നില്‍ക്കുന്നു. അവരെ നിയമിച്ചിട്ടു ഇവരെ പിരിച്ചു വിടാലോ.
-- പാഠം പഠിപ്പിക്കല്‍ ശിക്ഷ. എല്ലാ വര്‍ഷവും കോണ്‍ട്രാക്റ്റ് പുതുക്കണം. ആ സമയം അധ്യാപകരെല്ലാം ഭയത്തില്‍ ആണ്. ജോലി പോയാലോ.സ്ത്രീ അധ്യാപകര്‍ക്ക് പിന്നെ ഭര്‍ത്താവിന്റെ വരുമാനം ഉണ്ടായതു കൊണ്ട് മിക്കവാറും കഞ്ഞി വയ്ക്കാന്‍ പറ്റും വീട്ടില്‍. പുരുഷന്മാരുടെ കാര്യമാണ് കഷ്ടം. കുട്ടികള്‍ക്ക് ഫീസ് കൊടുക്കേണ്ടേ? വല്ല ആശുപത്രി കേസും വന്നാലോ. ജീവിതം കട്ടപൊക.
--കോണ്‍ട്രാക്റ്റ് അങ്ങിനെ എളുപ്പത്തില്‍ അങ്ങ് പുതുക്കി നല്‍കില്ല ഏമാന്മാര്‍. അപേക്ഷ കൊടുത്താല്‍ കുറെ മാസങ്ങള്‍ വച്ച് കൊണ്ടിരിക്കും യൂണിവേഴ്സിറ്റി ഓഫീസില്‍ . മൂന്നോ നാലോ മാസം വേതനം ലഭിക്കില്ല. വീട്ടില്‍ അരി വാങ്ങണം എങ്കില്‍ കടം വാങ്ങണം.
-- യൂണിവേഴ്സിറ്റി സെന്ററുകളില്‍ ലൈബ്രറികള്‍ ഉണ്ട്. എന്‍.സി.ടി.ഈ. പണ്ട് നിര്‍ബന്ധിച്ചിട്ടു ഉണ്ടാക്കി വച്ചതാണ്. ലൈബ്രരിയന്മാരെ സ്ഥിരം നിയമനം കൊടുത്ത് വച്ചിട്ടുണ്ട്. പണി ഒന്നും ഇല്ല. ബി.എഡ് കോളേജില്‍ ഒക്കെ ആരാ ലൈബ്രറി പുസ്തകങ്ങള്‍ വായിക്കുക? പിന്നെ സ്വീപ്പര്മാര്‍....അവരും സ്ഥിരം ജീവനക്കാര്‍. പിന്നെ ഒരു സെക്ഷന്‍ ഓഫീസര്‍.. അയാള്‍ ആണ് പരമാധികാരി. പ്രിന്‍സിപ്പല്‍ കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഉന്നത വിദ്യാഭ്യാസം, പ്രവര്‍ത്തി പരിചയം, ഡോക്ടരേറ്റ്, യൂ.ജി.സി. അധ്യാപക യോഗ്യത എന്നിങ്ങനെ പല യോഗ്യതയും ഉള്ള വ്യക്തി. മാസം മേല്‍പ്പറഞ്ഞ മൂന്നു സ്ഥിരം ജീവനക്കാരെക്കാളും കുറവ്.
--ലെക്ച്ചര്മാര്‍ക്ക് ശമ്പളം രൂപ പന്ത്രണ്ടായിരം മാസം. പ്രിന്‍സിപ്പലിന് ശമ്പളം മാസം രൂപ പതിനയ്യായിരം. ...മറ്റു ഒരു ആനുകൂല്യവും ഇല്ല. വാര്‍ഷിക ശമ്പള വര്‍ധനവ് രൂപ ഇരുന്നൂറ്റി അന്‍പത്.. ടി.യെ., ഡി.യെ. ഒന്നും ഇവര്‍ക്കില്ല.
-- എത്ര വര്ഷം പണിയെടുത്താലും കീഴാളര്‍ അധ്യാപകര്‍ക്ക് മേലാളര്‍ അധ്യാപകരെ പോലെ ഉദ്യോഗകയറ്റം ഒന്നും കിട്ടില്ല. ടീച്ചര്‍മാരെ പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ ആണെങ്കില്‍ പോലും അവര്‍ എന്ന് 'ടീച്ചര്‍' മാത്രം. ലെക്ച്ചറര്‍ എന്നോ പ്രോഫസ്സര്‍ എന്നോ റീടാര്‍ എന്നോ ഇവര്‍ക്ക് സ്ഥാനപ്പേര് ലഭിക്കില്ല. ഇവര്‍ എന്നും അടിയാളന്മാര്‍ മാത്രം..
-- ഒരു സര്‍ക്കാര്‍ പരിശീലന പരിപാടികളിലും ഇവിടത്തെ അധ്യാപകരെ അടിപ്പിക്കില്ല. സര്‍ക്കാര്‍ ബി.എഡ് കോളേജിലെ പ്രിന്‍സിപ്പലിനും മറ്റും അനേകം ഔദ്യോഗിക സ്ഥാനങ്ങള്‍, കമ്മിറ്റികളില്‍ അംഗത്തം, ചെയര്‍ പേഴ്സന്‍ സ്ഥാനം തുടങ്ങിയവ നല്‍കുമ്പോള്‍ അതെ യോഗ്യതകള്‍ ഉള്ള യൂണിവേഴ്സിറ്റി ബി.എഡ്. സെന്ററുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് യാതൊരു ഉത്തരവാദി ത്തവും സര്‍ക്കാരും ജന്മി ഏമാന്മാരും നല്‍കില്ല.
ജോലിക്ക് പുറമേ നാല്‍പ്പത്തി മൂന്നു സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന തലശ്ശേരി പ്രിന്‍സിപ്പലിന്റെ ബയോടാറ്റ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നോക്കിയാല്‍ മതി..നാല്‍പ്പത്തി മൂന്നു അധിക ജോലികളില്‍ എത്ര ജോലികളില്‍ അവര്‍ക്ക് നീതി പുലര്‍ത്താന്‍ സാധിക്കും? എന്നിട്ടും സ്ഥിരം അധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ രാജാക്കന്മാരെ പോലെ വാഴുകയാണ്..സര്‍വ അധികാരങ്ങളും ആഡംഭരങ്ങളോഡും കൂടി.
http://www.gctetly.com/principal.html
-- എന്തിനാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇങ്ങനെ വിവേചനം കാണിക്കുന്നത് ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍?

No comments:
Post a Comment