August 18, 2011

കോണ്‍ട്രാക്റ്റ് അധ്യാപകര്‍ യൂണിവേഴ്സിറ്റിയില്‍ അടിയാളര്‍ . സര്‍ക്കാരില്‍ ജന്മിത്തം !!

യൂനിവേഴ്സിറ്റിയില്‍ രണ്ടു തരം അധ്യാപകര്‍ ജോലി ചെയ്യുന്നു. ഒന്ന് സ്ഥിരം ജോലി കൊടുത്തിട്ടുള്ള, യൂ.ജി.സി. സേവന വേതനങ്ങള്‍ ഒക്കെ ഉള്ള ജന്മി അധ്യാപകര്‍. മറ്റത് അടിയാളന്മാരും. ആധുനിക ജന്മിത്തം യൂണിവേഴ്സിറ്റി പോലെ ഉള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളും അംഗീകരിച്ചു കഴിഞ്ഞു. പഴയ കാലത്തേ ജന്മിത്തത്തില്‍ നിന്നും വലിയ വ്യത്യാസം ഒന്നും ഇല്ല ഇന്നത്തെ ജന്മിത്തതിനും.

കോണ്‍ട്രാക്റ്റ്    അധ്യാപകര്‍ക്ക് :

-- ജന്മി അധ്യാപകരെക്കാള്‍ അഞ്ചിലൊന്ന് ശമ്പളം

-- ജോലി എപ്പോള്‍ വേണമെങ്കിലും പോവാം. പ്രസവാവധിക്ക് പോയാലും തിരിച്ചു കയറാന്‍ പറ്റിയെന്നു വരില്ല. അസുഖം വല്ലതും വന്നു കിടപ്പിലായാല്‍ ജോലി പോയി എന്ന് പറഞ്ഞാല്‍ മതി. മരുന്ന് വാങ്ങാന്‍ പൈസ പോലും യൂണിവേഴ്സിറ്റി കൊടുക്കില്ല. അതൊക്കെ സ്ഥിരം അധ്യാപകര്‍ക്ക് മാത്രം..
-- കൂലി കൂടുതല്‍ ചോദിച്ചാല്‍ ജോലി പോവും. സര്‍ക്കാര്‍ സ്കൂളുകളില്‍ 'പഠിപ്പിച്ചു' മടുത്തിരിക്കുന്ന ഒരുപാട് അധ്യാപകരുണ്ട്, ടെപ്യൂട്ടെഷനില്‍ കയറാന്‍ തക്കം പാര്‍ത്ത് നില്‍ക്കുന്നു. അവരെ നിയമിച്ചിട്ടു ഇവരെ പിരിച്ചു വിടാലോ.

-- പാഠം പഠിപ്പിക്കല്‍ ശിക്ഷ. എല്ലാ വര്‍ഷവും കോണ്‍ട്രാക്റ്റ് പുതുക്കണം. ആ സമയം അധ്യാപകരെല്ലാം ഭയത്തില്‍ ആണ്. ജോലി പോയാലോ.സ്ത്രീ അധ്യാപകര്‍ക്ക് പിന്നെ ഭര്‍ത്താവിന്റെ വരുമാനം ഉണ്ടായതു കൊണ്ട് മിക്കവാറും കഞ്ഞി വയ്ക്കാന്‍ പറ്റും വീട്ടില്‍. പുരുഷന്മാരുടെ കാര്യമാണ് കഷ്ടം. കുട്ടികള്‍ക്ക് ഫീസ്‌ കൊടുക്കേണ്ടേ? വല്ല ആശുപത്രി കേസും വന്നാലോ. ജീവിതം കട്ടപൊക.

--കോണ്‍ട്രാക്റ്റ് അങ്ങിനെ എളുപ്പത്തില്‍ അങ്ങ് പുതുക്കി നല്‍കില്ല ഏമാന്മാര്‍. അപേക്ഷ കൊടുത്താല്‍ കുറെ മാസങ്ങള്‍ വച്ച് കൊണ്ടിരിക്കും യൂണിവേഴ്സിറ്റി ഓഫീസില്‍ . മൂന്നോ നാലോ മാസം വേതനം ലഭിക്കില്ല. വീട്ടില്‍ അരി വാങ്ങണം എങ്കില്‍ കടം വാങ്ങണം.

-- യൂണിവേഴ്സിറ്റി സെന്ററുകളില്‍ ലൈബ്രറികള്‍ ഉണ്ട്. എന്‍.സി.ടി.ഈ. പണ്ട് നിര്‍ബന്ധിച്ചിട്ടു ഉണ്ടാക്കി വച്ചതാണ്. ലൈബ്രരിയന്മാരെ സ്ഥിരം നിയമനം കൊടുത്ത് വച്ചിട്ടുണ്ട്. പണി ഒന്നും ഇല്ല. ബി.എഡ് കോളേജില്‍ ഒക്കെ ആരാ ലൈബ്രറി പുസ്തകങ്ങള്‍ വായിക്കുക? പിന്നെ സ്വീപ്പര്മാര്‍....അവരും സ്ഥിരം ജീവനക്കാര്‍. പിന്നെ ഒരു സെക്ഷന്‍ ഓഫീസര്‍.. അയാള്‍ ആണ് പരമാധികാരി. പ്രിന്‍സിപ്പല്‍ കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഉന്നത വിദ്യാഭ്യാസം, പ്രവര്‍ത്തി പരിചയം, ഡോക്ടരേറ്റ്, യൂ.ജി.സി. അധ്യാപക യോഗ്യത എന്നിങ്ങനെ പല യോഗ്യതയും ഉള്ള വ്യക്തി. മാസം മേല്‍പ്പറഞ്ഞ മൂന്നു സ്ഥിരം ജീവനക്കാരെക്കാളും കുറവ്.

--ലെക്ച്ചര്മാര്‍ക്ക്  ശമ്പളം രൂപ പന്ത്രണ്ടായിരം മാസം. പ്രിന്‍സിപ്പലിന് ശമ്പളം മാസം രൂപ പതിനയ്യായിരം. ...മറ്റു ഒരു ആനുകൂല്യവും ഇല്ല. വാര്‍ഷിക ശമ്പള വര്‍ധനവ്‌ രൂപ ഇരുന്നൂറ്റി അന്‍പത്.. ടി.യെ., ഡി.യെ. ഒന്നും ഇവര്‍ക്കില്ല.

-- എത്ര വര്ഷം പണിയെടുത്താലും കീഴാളര്‍ അധ്യാപകര്‍ക്ക് മേലാളര്‍ അധ്യാപകരെ പോലെ ഉദ്യോഗകയറ്റം ഒന്നും കിട്ടില്ല. ടീച്ചര്‍മാരെ പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ ആണെങ്കില്‍ പോലും അവര്‍ എന്ന് 'ടീച്ചര്‍' മാത്രം. ലെക്ച്ചറര്‍   എന്നോ പ്രോഫസ്സര്‍ എന്നോ റീടാര്‍ എന്നോ ഇവര്‍ക്ക് സ്ഥാനപ്പേര് ലഭിക്കില്ല. ഇവര്‍ എന്നും അടിയാളന്മാര്‍  മാത്രം..

-- ഒരു സര്‍ക്കാര്‍ പരിശീലന പരിപാടികളിലും ഇവിടത്തെ അധ്യാപകരെ അടിപ്പിക്കില്ല. സര്‍ക്കാര്‍ ബി.എഡ് കോളേജിലെ പ്രിന്‍സിപ്പലിനും മറ്റും അനേകം ഔദ്യോഗിക സ്ഥാനങ്ങള്‍, കമ്മിറ്റികളില്‍ അംഗത്തം, ചെയര്‍ പേഴ്സന്‍ സ്ഥാനം തുടങ്ങിയവ നല്‍കുമ്പോള്‍ അതെ യോഗ്യതകള്‍ ഉള്ള യൂണിവേഴ്സിറ്റി ബി.എഡ്. സെന്ററുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് യാതൊരു ഉത്തരവാദി ത്തവും സര്‍ക്കാരും ജന്മി ഏമാന്മാരും നല്‍കില്ല.

ജോലിക്ക് പുറമേ നാല്‍പ്പത്തി മൂന്നു സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന തലശ്ശേരി പ്രിന്‍സിപ്പലിന്റെ ബയോടാറ്റ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നോക്കിയാല്‍ മതി..നാല്‍പ്പത്തി മൂന്നു അധിക ജോലികളില്‍ എത്ര ജോലികളില്‍ അവര്‍ക്ക് നീതി പുലര്‍ത്താന്‍ സാധിക്കും? എന്നിട്ടും സ്ഥിരം അധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ രാജാക്കന്മാരെ പോലെ വാഴുകയാണ്..സര്‍വ അധികാരങ്ങളും ആഡംഭരങ്ങളോഡും  കൂടി.

http://www.gctetly.com/principal.html

-- എന്തിനാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇങ്ങനെ വിവേചനം കാണിക്കുന്നത് ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍?

ഒരു സര്‍ക്കാര്‍ കോളേജ് പ്രിന്‍സിപ്പലിന്റെ മറ്റു ജോലികള്‍..ഇത്രയും ജോലികളോട് ഇവര്‍ക്ക് നീതിപുലര്‍ത്താന്‍ കഴിയുമോ?

കേരളത്തില്‍ വെറും നാല് സര്‍ക്കാര്‍ ബി.എഡ് കോളേജുകള്‍. അവയില്‍ ഒരു കോളേജിന്റെ പ്രിന്‍സിപ്പല്‍ ന്റെ പ്രിന്‍സിപ്പല്‍ ഇതര ജോലി ഭാരം വെബ്‌സൈറ്റില്‍ കണ്ടത്: യൂനിവേഴ്സിടി ബി.എഡ്. സെന്റെര്‍ പ്രിന്സിപ്പലുമാരും ഇത്രയും യോഗ്യത ഒക്കെ ഉള്ളവര്‍ ആണെങ്കിലും അവരെ എങ്ങും അടിപ്പിക്കൂല. പ്രോഫസ്സര്‍ എന്ന് സംബോധന പോലും കിട്ടൂല.നാട്ടില്‍ ഉച്ച നീചത്വം നിലനില്‍ക്കുന്നു.
ഒരു സര്‍ക്കാര്‍ കോളേജ് പ്രിന്‍സിപ്പലിന്റെ മറ്റു ജോലികള്‍ ,,,ഇത്രയും ജോലികളോട് ഇവര്‍ക്ക് നീതി പുലര്‍ത്താന്‍ കഴിയുമോ?

http://www.gctetly.com/principal.html



This link was later changed by the college










Details of membership of academic/non-academic bodies/organisations :

1.   Dean,Faculty of Education,University of Kerala
2.   Member,Academic Council,University of Kerala
3.   Member,Faculty of Education,University of Kerala
4.   Member,Board of Studies(PG &UG),University of Kerala
5.   Member Curriculum Sub-committee, Std IV, VIII and +1 and +2 at SCERT,       Trivandrum(upto2008)
6.   Member of board of public examination SSLC, Pariksha Bhavan, Trivandrum.
7.   Member of board of public examination THSLC, Pariksha Bhavan, Trivandrum.
8.   Member of board of public examination TTC, Pariksha Bhavan, Trivandrum.
9.   Member of board of public examination KSLMA(Equivalency Programme)
10. Member of Board of Confidential work ,Public Examination, Pariksha Bhavan, Tvpm.
11. Member of Practical Board (B.Ed Exam theory and practical), University of Kerala.
12. Member of the Board of Confidential work -B.Ed, Calicut, and Mahatma
Gandhi University. (confidential work)
13. Joint Secretary of Literacy Forum, Kerala
14. Vice Chairman of the Council for Teacher Education(CTE),Kerala State Centre
15. Vice Chairperson of KSP Foundation of Research and Extension
16. State Secretary of Kerala Govt. College of Teacher Educators’ Association (KGCTEA)
17. Consulting editor of the Magazine  The contemporary who’s who in American
Biographical  Institute
18. Editorial Board member of CTE Third State Convention – Souvenir – 2004
19. President of Kerala University English Teacher Educator’s Forum (KUETEF)
20. Member and Regional Co-ordinator (of Trivandrum region) for AIAER
21. Member of inspection Committee to assess the facilities of self-financing
B.Ed colleges – a  committee constituted by the VC, Kerala University.
22. Chairman, B.Ed Practical Examination Board ,Kerala University2006-2007,
2007-2008,2008-2009 Batches
23. Chairman, B.Ed Theory Examination Board ,Calicut University 2008-2009,2009-10,
2010-11 Batches
24. Chairman, M.Ed Examination Theory and Thesis 2006-2007, 2009-2010 Batch
25. Interview Board Member (subject expert), MG University Colleges of Teacher Education       (Lecturer Selection on contract basis 19,20,22 Sept.2007)
26. Interview Board Member (subject expert)for the selection of non-vocational teacher at       Vocational Higher Secondary Edn Dept through PSC, Kerala  held at PSC office
Kollam on 3rd, 4th and 5th  Jan 2007
27. NCTE Visiting Team member for inspection of colleges
28. Resource person for inservice courses at Govt. Training Colleges.
29. Resource person for inservice courses at SCERT.
30. Resource person for inservice courses at KSLMA(Kerala State Literacy Mission).
31. Resource person for inservice courses at SRC(State Resource Centre).
32. Resource person for inservice courses at Sainik School.
33. Resource person for inservice courses at CDC(Child Development Council,Medical       College,Tvpm).
34. Resource person for inservice courses at District Centre for English,Neyyatinkara
35. Resource person for inservice courses at Distance Education.
36. Resource person for inservice courses at IMG(Institute of Management in Govt).
37. Resource person for inservice courses at ASC(Academic Staff College, Kerala).
38. Convener of Hospitality Committee, Golden Jubilee Celebrations, Dept of Edn,
University of Kerala
39. Member IAEA(Indian Adult Education Association)
40. Member,AIEWP(All India Education For World Peace)
41. Member ELTAI(English Language Teachers’ Association of India)
42. Kerala University nominee for inspection of Self financing Colleges
43. Advisory Board member of District Centre for English,Neyyattinkara,Tvpm

August 16, 2011

ടീച്ചര്‍മാരുടെ ടീച്ചര്‍മാര്‍ കൂലിടീച്ചര്‍മാര്‍

സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വെറും നാല് സര്‍ക്കാര്‍ ബി.എഡ്. കോളേജുകളും പിന്നെ പതിനേഴ്‌ എയിടെഡ് കോളേജുകളും ഇന്ന് കേരളത്തില്‍ നിലവിലുണ്ട്. അവര്‍ക്ക് മാത്രമേ യു.ജി.സി. നിര്‍ദേശിച്ചിട്ടുള്ള സേവന-വേതന വ്യവസ്ഥകള്‍ ലഭിക്കുന്നുള്ളൂ. ബാക്കി തൊണ്ണൂറു ശതമാനത്തിനു മേല്‍ അധ്യാപകരും പ്രിന്‍സിപ്പല്‍മാരും സ്വാകാര്യ-സ്വാശ്രയ കോളേജുകളില്‍ ആണ് ജോലി ചെയ്യുന്നത്. യു.ജി.സി. എന്ന മഹത് സ്ഥാപനം വെറും പത്ത് ശതമാനം അധ്യാപകര്‍ക്ക് പ്രയോജനം ചെയ്യുന്നുള്ളൂ . അതില്‍ എണ്‍പത് ശതമാനം പോസ്റ്റുകളും പണം കൊടുത്ത് എയിഡഡ് ജോലി വാങ്ങാന്‍ കഴിയുന്ന പ്രബലരായ വ്യക്തികള്‍ കൊണ്ട് പോകും. നികുതിദായകന്റെ പണം മിക്കവാറും ഇത്തരം പണവും സ്വാധീനവും ഉള്ളവര്‍ കൊണ്ട് പോവുന്നു.

ആ നാല് സര്‍ക്കാര്‍ ബി.എഡ് കോളേജുകള്‍ ഇവയാണ്..

http://www.collegiateedu.kerala.gov.in/index.php?option=com_content&view=article&id=67&Itemid=൮൬

മേല്‍പ്പറഞ്ഞ നാല് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി പ്രതീക്ഷിച്ച് ആരെങ്കിലും ഇരിക്കുകയാണെങ്കില്‍ അതും വിഡ്ഢിത്തരം. കാരണം, ഈ പോസ്റ്റുകളും സര്‍ക്കാരില്‍ സ്ഥിരം ജോലി ചെയ്യുന്ന അധ്യാപകര്‍ തങ്ങളുടെ സ്വാധീനമുപയോഗിച്ച് കയ്യടക്കി വച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ കീഴിലുള്ള അധ്യാപക-പരിശീലനസ്ഥാപനങ്ങളില്‍ അധ്യാപകരെ നിയമിക്കുമ്പോള്‍ രണ്ടു റാങ്ക് ലിസ്റ്റുകള്‍ (സര്‍ക്കാരില്‍ ജോലി ചെയ്യുന്നവര്‍ക്ക് ക്യാറ്റഗറി -I എന്ന ലിസ്റ്റും അല്ലാത്തവര്‍ക്ക് ക്യാറ്റഗറി-II എന്ന ലിസ്റ്റും) ഉണ്ടാക്കുകയും അവയില്‍ ആദ്യത്തേതില്‍ ഉദ്യോഗാര്‍ഥികള്‍ ഇല്ലെങ്കില്‍ മാത്രം രണ്ടാമത്തെ ലിസ്റ്റില്‍ നിന്നും നിയമനം നടത്തുകയും ചെയ്യുന്ന രീതിയാണ് നിലവില്‍ ഉള്ളത്. ഇത്തരം ഒരു നിയമം അധ്യാപകപരിശീലന കോളേജുകളില്‍ അധ്യാപകരെ എടുക്കുമ്പോള്‍ മാത്രമേ ഉള്ളൂ. സമാന തസ്തികയില്‍ പെട്ട മറ്റു വിഷയങ്ങളില്‍ (കെമിസ്ട്രി, ഹിസ്റ്ററി തുടങ്ങിയ) അധ്യാപകരെ നിയമിക്കുമ്പോള്‍ ഇത്തരം നിയമം ഒന്നും ഇല്ല എന്നും ശ്രദ്ധേയമാണ്. യു.ജി.സി.യും എന്‍.സി.ടി.യും ഒന്നും നിഷ്ക്കര്‍ഷിക്കാത്ത ഈ നിയമം 'ബൈ ട്രാന്‍സ്ഫര്‍' എന്ന ഓമന പേരില്‍ അറിയപ്പെടുന്നു. സര്‍ക്കാരില്‍ തന്നെയുള്ള ചില പ്രബല ശക്തികള്‍ പണ്ടെങ്ങോ അടിച്ചെടുത്ത ഒരു നിയമം.

ഇങ്ങനെ ഒരു നിയമം ഉണ്ടാക്കി വച്ചത് അധ്യാപന പരിശീലനം തൊഴില്‍മേഖലയായി തിരഞ്ഞെടുത്ത, യോഗ്യതയുള്ള ഉദ്യോഗാര്‍ധികളുടെ വയറ്റത്തടിക്കുകയാണ് ചെയ്തത്. കോളേജിയെറ്റ് എജ്യൂകേഷന്‍ വകുപ്പാണെങ്കില്‍ ട്രെയിനിംഗ് കോളേജുകളിലെ തസ്തികകള്‍ ഒറ്റയടിക്ക് പി.എസ.സിക്ക് അറിയിക്കുകയും ചെയ്യാറില്ല. ഘട്ടം ഘട്ടമായി തസ്തികകള്‍ പി.എസ്.സിയെ അറിയിച്ചു അപേക്ഷ ക്ഷണിക്കുമ്പോള്‍ ക്യാറ്റഗറി ഒന്നില്‍ തന്നെ (സര്‍കാരില്‍ ജോലി ചെയ്യുന്ന ഉദ്യോഗാരധിക്ക്) ജോലി കിട്ടും. ബാക്കി പൊതുലിസ്റ്റില്‍ ഉദ്യോഗാരധിക്ക് കിട്ടാന്‍ പോസ്റ്റ്‌ ഒന്നും റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ടാവില്ല.

വിദ്യാഭ്യാസ വകുപ്പുകളും സര്‍ക്കാരുകളും അധ്യാപക പരിശീലനം ഒരു പാഴ്വേല എന്ന മട്ടിലാണ് കണക്കാക്കുന്നത്. അധ്യാപക പരിശീലനം മികച്ചതല്ലെങ്കില്‍ അത് സ്കൂള്‍ ടീച്ചര്‍മാരുടെ നിലവാരതകര്‍ച്ചക്ക് കാരണമാവും. ഈ നാട്ടിലെ കുട്ടികള്‍ക്ക് ഒരിക്കലും ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കാന്‍ നല്ല പരിശീലനം ലഭിക്കാത്ത അധ്യാപകര്‍ക്ക് സാധിക്കില്ല. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുവാന്‍ ആദ്യം ചെയ്യേണ്ടത് അധ്യാപകരുടെ ഈറ്റില്ലമായ അധ്യാപക പരിശീലന കേന്ദ്രങ്ങള്‍ മെച്ചപ്പെടുത്തുകയാണ്. എന്നാല്‍ ഇന്നത് 'അധ്യാപക പരിശീലന കച്ചവട' കേന്ദ്രങ്ങള്‍ ആയി മാറിയിരിക്കുന്നു. അധ്യാപക പരിശീലകര്‍, അഥവാ ടീച്ചര്‍മാരുടെ ടീച്ചര്‍മാര്‍, ഈ സ്ഥാപനങ്ങളിലെ കൂലിഅധ്യാപകരും.

മൊത്തം ഇരുനൂറ്റി മുപ്പതോളം കോളേജുകളില്‍ ആയി ഇരുപത്തിമുവായിരത്തിലധികം അധ്യാപക വിദ്യാര്‍ഥികള്‍ കേരളത്തിലെ ബി.എഡ് കോളേജുകളില്‍ നിന്നും ഓരോ വര്‍ഷവും പഠിച്ച്‌ ഇറങ്ങുന്നു. ഏകദേശം രണ്ടായിരത്തി മുന്നൂറു ‌‌അധ്യാപകര്‍ ഈ കോളേജുകളില്‍ ജോലി ചെയ്യുന്നുണ്ട്. എന്‍.സി.ടി.ഇ. നിഷ്ക്കര്‍ശിച്ച യോഗ്യത ഉള്ളവരാണ് മിക്കവരും. കേരളത്തില്‍ തൊണ്ണൂറു ശതമാനവും സ്വകാര്യ-സ്വാശ്രയ കോളേജുകള്‍ ആണ്.

യു. ജി. സി. സ്കെയിലില്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് ഇടയ്ക്കിടെ ഡി.എ. യും ഇങ്ക്രിമെന്റും ഉണ്ടാവുമ്പോള്‍ സ്വാശ്രയ-സ്വകാര്യ അധ്യാപക പരിശീലകര്‍ക്ക് ഇതൊന്നും ഇല്ല. വാര്‍ഷിക വര്‍ധനവായി നൂറോ ഇരുനൂറോ രൂപ കൂട്ടികൊടുത്താലായി. അസുഖം വന്നാലോ മറ്റോ ലീവ് എടുത്താല്‍ തിരിച്ചു ചെല്ലുമ്പോള്‍ ജോലി ഉണ്ടാവില്ല. പ്രസവത്തിനു പോയി വന്നാലും അങ്ങിനെ തന്നെ. മനുഷ്യാവകാശം എന്ന പദം സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും പിന്നെ പണവും സ്വാധീനവും ഉള്ള എയിടെഡ് സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കും മാത്രം.

2001-ല്‍ എന്‍.സി.ടി.ഇ.യുടെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ സ്കെയിലില്‍ അടിസ്ഥാന ശമ്പളം ആയിരുന്ന എണ്ണായിരം രൂപ ആക്കിയ ശമ്പളം അധികമൊന്നും ഇതുവരെ കൂട്ടിയിട്ടില്ല ആര്‍ക്കും. എന്‍.സി.ടി.ഇ. യും മടുത്തു പോയ മട്ടാണ്. അവരും ഇപ്പോള്‍ മിണ്ടുന്നില്ല. യോഗ്യതയുള്ള ടീച്ചര്‍മാര്‍ക്ക് അവരായിരുന്നു ഒരു രക്ഷ.

സ്ഥിരജോലിയുള്ള അധ്യാപകരെ നിയമിക്കുന്ന കോളേജുകള്‍ക്ക് മാത്രമേ അംഗീകാരം കൊടുക്കുകയുള്ളൂ എന്ന് പറയുന്ന എന്‍.സി.ടി.ഇ.യുടെ കണ്ണില്‍ പൊടിയിടാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ സ്ഥിരം ജോലിക്കുള്ള ഉത്തരവ് എന്ന മട്ടില്‍ നിയമ സാധുത ഉണ്ടോ എന്ന് പറയാന്‍ പറ്റാത്ത നിയമന ഉത്തരവുകള്‍ അവരുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് കൊടുക്കുന്നു. അത് എന്‍.സി.ടി.ഇ. കണ്ണുമടച്ച് വിശ്വസിക്കുന്നു. അംഗീകാരം കൊടുക്കുന്നു. എന്നുവച്ച് പിരിച്ചു വിടാതെ ഇരിക്കാന്‍ ഉള്ള നിയമ പ്രാബല്യമുള്ള സ്ഥിരജോലി ഒന്നും അല്ല അത്. വെറും കണ്ണില്‍ പൊടിയിടല്‍.

എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരെ അപേക്ഷിച്ച് കുറച്ചു കൂടി മെച്ചപ്പെട്ട സാഹചര്യം ഉള്ള യൂണിവേര്‍സിറ്റി ട്രെയിനിംഗ് സെന്ററുകളിലെ അധ്യാപകര്‍ കരാര്‍ അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത് എന്നതു കൊണ്ട് ഈ ട്രെയിനിംഗ് സെന്ററുകള്‍ക്ക് അംഗീകാരം കൊടുക്കാന്‍ എന്‍.സി.ടി.ഇ. ക്ക് മടി. യുണിവേര്‍സിറ്റി നേരിട്ട് നടത്തുന്ന സ്ഥാപനങ്ങളില്‍ എങ്കിലും സര്‍ക്കാര്‍ സ്കയിലില്‍ ശമ്പളം കൊടുക്കാന്‍ തയ്യാര്‍ ആവുന്നില്ല. അധ്യാപകര്‍ക്ക് കുറഞ്ഞ ശമ്പളം കൊടുക്കുന്നതില്‍ നിന്നും ഉണ്ടാവുന്ന ലാഭമാണ് എല്ലാ അധ്യാപക പരിശീലന കേന്ദ്രങ്ങളുടെയും ലാഭം. സ്വകാര്യ ജാതി-മത എയിഡഡ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് സര്‍ക്കാര്‍ സേവന-വേതന വ്യവസ്ഥ അനുവദിക്കാന്‍ പണം ഉണ്ടെങ്കിലും യുണിവേര്‍സിറ്റി നേരിട്ട് നടത്തുന്ന സ്ഥാപനങ്ങളില്‍ അധ്യാപകര്‍ക്ക് അത് കൊടുക്കാന്‍ വയ്യ. ഇതാണ് സ്ഥിതി.

പിന്നെ അധ്യാപക പരിശീലന കേന്ദ്രങ്ങളുടെ പ്രാധാന്യം സര്‍ക്കാരിന്റെ വിദ്യാഭ്യാസ ബുദ്ധിജീവികള്‍ക്ക് ബോധ്യമായിട്ടും ഇല്ല. രണ്ടായിരത്തിലധികം വരുന്ന അധ്യാപക പരിശീലകരെ പുതിയ പാഠൃപദ്ധതികള്‍ സ്കൂളില്‍ നടപ്പാക്കുമ്പോള്‍ അതിന്റെ പരിശീലനവുമായി ബന്ധപ്പെടുത്താനോ ഒന്നും സര്‍ക്കാര്‍ ശ്രദ്ധിക്കാറില്ല. എന്നാല്‍ ബി. എഡ് കോഴ്സിന്റെ പരീക്ഷാ പേപ്പര്‍ നോക്കാന്‍ സ്വകാര്യ-സ്വാശ്രയ ബി.എഡ് കോളേജ് ടീച്ചര്‍മാരെ സര്‍ക്കാരിന് ആവശ്യമുണ്ട്. വിശ്വാസമുണ്ട്. അല്ലെങ്കില്‍ പിന്നെ ഇരുനൂറിലേറെ കോളേജുകളിലെ ഉത്തര കടലാസുകള്‍ ആര് നോക്കും? പരീക്ഷകളുടെ മേല്‍നോട്ടത്തിനും ഇവരെ വിളിക്കും. പി.എസ്‌.സിയും ഈ സ്വകാര്യ -സ്വാശ്രയ കോളേജുകളിലെ അധ്യാപകരുടെ യോഗ്യത അംഗീകരിച്ചിട്ടുണ്ട്. എന്‍. സി.ടി.യും അംഗീകരിച്ചതാണല്ലോ അവരുടെ യോഗ്യതകള്‍. എന്നാല്‍ സര്‍ക്കാര്‍ ബി.എഡ് കോളേജുകളില്‍ അധ്യാപകരെ എടുക്കുവാന്‍ തുടങ്ങുമ്പോള്‍ മാത്രം ഇവര്‍ക്ക്‌ അസ്പര്‍ശ്യത കല്‍പ്പിക്കുന്നു. സര്‍ക്കാരില്‍ ജോലി ഉള്ളവര്‍ കഴിഞ്ഞു ബാക്കി ഉണ്ടെങ്കില്‍ മതി സ്വകാര്യ-സ്വാശ്രയ കോളേജ് അധ്യാപകര്‍ക്ക് എന്നാണ് സ്ഥിതി. കേരളത്തില്‍ അധ്യാപക പരിശീലനം നടക്കണമെങ്കില്‍ ഇവര്‍ വേണം. എന്നാല്‍ അവരുടെ ശമ്പളമോ സേവന വ്യവസ്ഥയോ ഒന്നും അന്വേഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് സമയമില്ല. ഒരു തരം ആധുനിക ജന്മിത്തം പാലിക്കപ്പെടുകയാണിവിടെ.

അധ്യാപക പരിശീലനത്തിനെ ലഘൂകരിച്ച് കാണുന്നത് അധ്യാപകരുടെ നിലവാരത്തിനെ ബാധിക്കുകയും സ്കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ലക്ഷ്യത്തിനെ പിറകോട്ടു വലിക്കുകയും ചെയ്യും

August 15, 2011

യൂനിവേഴ്‌സിറ്റി ബി.എഡ് സെന്ററുകളിലെ അധ്യാപകര്‍ക്ക് അവഗണന

http://www.madhyamam.com/news/108693/110813

യൂനിവേഴ്‌സിറ്റി ബി.എഡ് സെന്ററുകളിലെ അധ്യാപകര്‍ക്ക് അവഗണന


പേരാമ്പ്ര: വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പരിഷ്‌കാരം നടപ്പാക്കുമ്പോഴും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കു കീഴിലെ ബി.എഡ് സെന്ററുകളിലെ അധ്യാപകരെ അവഗണിക്കുന്നു. ജോലിസ്ഥിരതയില്ലാത്ത ഇവര്‍ വര്‍ഷങ്ങളായി കാരടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്.

സേവനവേതന വ്യവസ്ഥകള്‍ പരിതാപകരമാണ്. വാര്‍ഷിക വര്‍ധന തുച്ഛമായ 250 രൂപ മാത്രമാണ്. ചികിത്സ സഹായമോ പ്രസവാവധിയോ ഇല്ല. സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലെ സ്ഥിര അധ്യാപകര്‍ക്ക് നല്‍കുന്നതുപോലെ പ്രമോഷനോ പ്രഫ. അസി. പ്രഫ. സ്ഥാനപ്പേരുകളോ ഇവര്‍ക്ക് നല്‍കുന്നില്ല.

ഇവരുടെ പ്രവൃത്തി പരിചയം യൂനിവേഴ്‌സിറ്റിയിലെ മറ്റു നിയമനങ്ങളുടെ യോഗ്യതയായും അംഗീകരിച്ചില്ല. വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ ഭാഗമായുള്ള പരിശീലനങ്ങളൊന്നും യൂനിവേഴ്‌സിറ്റി സെന്ററുകളിലെ ബി.എഡ് അധ്യാപകര്‍ക്ക് നല്‍കുന്നില്ല.

കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കു കീഴില്‍ വിവിധ ജില്ലകളിലായി ഇത്തരം 11 ബി.എഡ് സെന്ററുകളാണുള്ളത്.

ഇവിടെ പഠിപ്പിക്കുന്ന 90 ശതമാനം ആളുകളും ഉന്നത ബിരുദധാരികളാണ്. മിക്കവര്‍ക്കും യു.ജി.സി യോഗ്യതയുണ്ട്.

വിദ്യാഭ്യാസത്തില്‍ ഡോക്ടറേറ്റ് നേടിയവരും കുറവല്ല. ജില്ലയില്‍ കോഴിക്കോട് ബീച്ച്, വടകര, പേരാമ്പ്രക്കടുത്ത ചക്കിട്ടപ്പാറ എന്നിവിടങ്ങിലാണ് വാഴ്‌സിറ്റി സെന്ററുകളുള്ളത്. പാലക്കാട്, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലായി ഒമ്പത് സെന്ററുകളും പ്രവര്‍ത്തിക്കുന്നു.

ഈ സെന്ററുകളിലെ ലൈബ്രേറിയന്‍, ക്ലര്‍ക്ക്, പ്യൂണ്‍ എന്നിവര്‍ സ്ഥിരം ജീവനക്കാരാണെന്നതാണ് കൗതുകകരം.

സ്‌കൂളുകളിലെ അധികമുണ്ടായിരുന്ന അധ്യാപകര്‍ക്ക് ജോലിസ്ഥിരത ഉറപ്പുവരുത്തിയ സര്‍ക്കാര്‍ ഉന്നത യോഗ്യതയുള്ള ബി.എഡ് സെന്ററുകളിലെ അധ്യാപകര്‍ക്ക് മികച്ച സേവനവേതന വ്യവസ്ഥകള്‍ നടപ്പാക്കാന്‍ യൂനിവേഴ്‌സിറ്റിയോട് ശിപാര്‍ശ ചെയ്യണമെന്നാണ് ഈ അധ്യാപകരുടെ ആവശ്യം.

University B.Ed Centers treat teachers as Coolies!