September 26, 2011

അധ്യാപകരെ പിഴിഞ്ഞ് സ്വാശ്രയ കോളേജുകള്‍

സ്വാശ്രയ കോളേജുകളില്‍ അധ്യാപകര്‍ക്ക് തുച്ഛമായ ശമ്പളം. അലവന്‍സുകള്‍ ഒന്നും ഇല്ല. പെന്‍ഷനും മേടിക്കലും ഇല്ല. പ്രസവാവധി ഇല്ലെന്നു മാത്രമല്ല അതിനൊക്കെ പോയാല്‍ ജോലി പോയി എന്ന് കരുതിയാല്‍ മതി. അസുഖം വന്നാലും അങ്ങിനെ തന്നെ.
പത്തു ശതമാനത്തില്‍ താഴെ അധ്യാപകരെ നമ്മുടെ സമൂഹത്തില്‍ സര്‍കാര്‍ /യു.ജി.സി. ശമ്പളവു സേവന വേതന ആനുകൂല്യങ്ങളും പറ്റുന്നുള്ളൂ. അത് തന്നെ നല്ല കോഴ കൊടുത്തു കയറിയ എയിടെട് സ്ഥാപനങ്ങളിലെ അധ്യാപകര്‍. ബാക്കി സ്വകാര്യ/ സ്വാശ്രയ സ്ഥാപനങ്ങളില്‍ അവര്‍ക്ക് മരുന്ന് വാങ്ങാനോ നന്നായി ആഹാരം കഴിക്കാനോ പൈസ കൊടുക്കുന്നില്ല.

സമൂഹം ഈ പത്തു ശതമാനതിനെ മാത്രം സേവിച്ചാല്‍ മതിയോ? ബാക്കി തൊണ്ണൂറു ശതമാനം ഇങ്ങനെ ആയാല്‍ പിന്നെ കുട്ടികള്‍ എന്തിനു പഠിക്കണം? ഇവിടെ അന്തസ്സായ തൊഴില്‍ അവസരങ്ങള്‍ ഇല്ല എങ്കില്‍ അവര്‍ക്ക് പഠിക്കുന്നതിനെ കാള്‍ നല്ലത് കൂലി പണിക്കു പോകുന്നതല്ലേ. ക്ലാസ്സില്‍ ഇരുന്നു മസിലുകള്‍ ഇല്ലാതെ ആയാല്‍ പിന്നെ കൂലി പണിക്കു പോലും കൊള്ളില്ല.
അധ്യാപകരുടെ കണ്ണീരു കൊണ്ട് എന്ത് വിദ്യാഭ്യാസം? സമൂഹം അധ്യാപകരെ കൂലി പണിക്കാര്‍ക്ക് കൊടുക്കുന്ന പരിഗണന പോലും കൊടുക്കുന്നില്ല എന്ന് വച്ചാല്‍?

No comments: